Skip to main content

എയർ റൈഫിൾ പരിശീലന ക്യാമ്പ്

ജില്ലാ റൈഫിൾ അസോസിയേഷന്റെ സഹകരണത്തോടെ മഞ്ചേരി സ്‌പോർട്‌സ് പ്രമോഷൻ അക്കാദമിയുടെ റൈഫിൾ ക്ലബിന്റെ ആഭിമുഖ്യത്തിൽ 10 വയസ്സ് മുതൽ  18 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എയർ റൈഫിൾ പരിശീലന ക്യാമ്പ് നടത്തുന്നു. മെയ് 13 മുതൽ 20 വരെ മഞ്ചേരി സ്‌പോർട്‌സ് പ്രമോഷൻ അക്കാദമിയിലാണ് ക്യാമ്പ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ മെയ് പത്തിന് മുമ്പ് സെക്രട്ടറി, ജില്ലാ റൈഫിൾ അസോസിയേഷൻ, സ്‌പോർട്‌സ് പ്രമോഷൻ അക്കാദമി, ജി.ബി.എച്ച്.എസ്.എസ് സ്‌കൂൾ ഗ്രൗണ്ടിന് മുൻവശം, മഞ്ചേരി -676121 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 9895243626.

 

date