Skip to main content

മഞ്ചേരി,തിരൂരങ്ങാടി താലൂക്ക്തല പട്ടയമേള  മന്ത്രി കെ രാജൻ നാളെ ഉദ്ഘാടനം ചെയ്യും

സർക്കാരിന്റെ മൂന്നാം നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി  മഞ്ചേരി, തിരൂരങ്ങാടി ലാൻഡ് ട്രിബ്യൂണലുകളുടെ പരിധിയിലുള്ളവർക്കുള്ള പട്ടയമേള നാളെ (മെയ് അഞ്ചിന്) റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം മൂന്നിന് മഞ്ചേരി നഗരസഭ ടൗൺഹാളിൽ നടക്കുന്ന പരിപാടിയിൽ  കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷനാവും.

 ചടങ്ങിൽ ഡോ: എം പി അബ്ദുൽ സമദ് സമദാനി എം.പി, ജില്ലയിലെ എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, മഞ്ചേരി നഗരസഭ അധ്യക്ഷ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ജില്ലാ കളക്ടർ, പെരിന്തൽമണ്ണ സബ് കളക്ടർ  തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു മൂന്നാം നൂറു ദിന പരിപാടിയുടെ ഭാഗമായാണ് സംസ്ഥാനതൊട്ടാകെ പട്ടയമേള സംഘടിപ്പിക്കുന്നത്. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനവും സ്മാര്‍ട്ട്’ എന്ന ലക്ഷ്യത്തിലൂന്നിയാണ്  റവന്യൂ വകുപ്പ് പട്ടയമേളയുൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കുന്നത്.

 

date