Skip to main content

സ്വാപ്പ് ഷോപ് സംഘടിപ്പിച്ചു

 

പുനരുപയോഗ യോഗ്യമായ വസ്തുക്കളുടെ പ്രദര്‍ശനവും വിതരണവും ലക്ഷ്യമാക്കി വാമനപുരം ഗ്രാമ പഞ്ചായത്തില്‍ സ്വാപ് ഷോപ് സംഘടിപ്പിച്ചു. കുടുംബശ്രീയും ശുചിത്വ മിഷനും സംയുക്തമായാണു പരിപാടി സംഘടിപ്പിച്ചത്. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഹസീന ബീഗത്തിന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദേവവദാസ് സ്വാപ്പ് ഷോപ് ഉദ്ഘാടനം ചെയ്തു.

വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, സൈക്കിളുകള്‍ മുതലായവ കുടുംബശ്രീ തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ ശേഖരിച്ചു സ്വാപ് ഷോപ്പിലെത്തിച്ചു. ആവശ്യക്കാര്‍ക്ക് ഇവിടെനിന്ന് ഇവ വാങ്ങാം.

ഇലക്ട്രോണിക് ഉപകരണങ്ങളില്‍ കേടുവന്നവ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മെറ്റീരിയല്‍ കളക്ഷന്‍ സെന്ററിലേക്കു മാറ്റി. ഇത് ഹരിത കേരളം മിഷന്‍ അംഗങ്ങള്‍ വാമനപുരം ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഷ്രഡ്ഡിംഗ് യൂണിറ്റില്‍ എത്തിക്കും.

മാസത്തില്‍ ഒരു ദിവസം സ്വാപ്പ് ഷോപ് പ്രവര്‍ത്തിക്കുമെന്നു പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങില്‍ മെമ്പര്‍ സെക്രട്ടറി അനിതകുമാര്‍, ആരോഗ്യ  വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്.കെ. ലെനിന്‍, കുടുംബശ്രീ അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.

(??.??.??.2046/2018)

date