Post Category
നെയ്യാറ്റിന്‍കര ഹോമിയോ ആശുപത്രിക്ക് കൂടുതല്‍ ഭൂമി
നെയ്യാറ്റിന്‍കര ഹോമിയോ ആശുപത്രി വികസനത്തിനു സംസ്ഥാന സര്‍ക്കാര്‍ ഏഴു സെന്റ് ഭൂമി കൂടി അനുവദിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു.ആര്‍. ഹീബയുടെ നേതൃത്വത്തില്‍ സ്ഥലം അളന്നു കല്ലിടല്‍ നടത്തി. വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഭൂഷണ്‍ സന്നിഹിതനായിരുന്നു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ ശ്രമഫലമായാണ് ആശുപത്രിക്കു കൂടുതല്‍ സ്ഥലം ലഭ്യമായത്.
(??.??.??.2051/2018)
date
- Log in to post comments