Skip to main content

ഏകദിന ശില്‍പശാല

 

സംസ്ഥാന റിമോര്‍ട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്ററും(കെ.എസ്.ആര്‍.ഇ.സി) ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന 'ജൈവഗ്രാമം സന്തുഷ്ട ഗ്രാമം' പദ്ധതിയുടെ സമഗ്ര വികസന മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനായി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. 

കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക പഠനകേന്ദ്ര ഹാളില്‍ നടന്ന ശില്‍പ്പശാല ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷൈലജാ ബീഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുഭാഷ് അധ്യക്ഷത വഹിച്ചു. സമകാലീന കാലഘട്ടത്തില്‍ ജൈവകൃഷിയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ രാജു ക്ലാസെടുത്തു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ജനപ്രതിനിധികള്‍ സംശയങ്ങളും അഭിപ്രായങ്ങളും പങ്കുവച്ചു.
(പി.ആര്‍.പി. 2065/2018)

date