Skip to main content

കര്‍ശന ആരോഗ്യ ജാഗ്രത പാലിക്കണം

 

** ചപ്പുചവറുകള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവ കൃത്യമായി സംസ്‌കരിക്കണം
** കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങി ജോലി ചെയ്യുന്നവര്‍ മരുന്നു കഴിക്കണം

കഴിഞ്ഞ കുറേ ദിവസങ്ങളായി മഴ തുടരുന്നതിനാല്‍ എല്ലാവരും ആരോഗ്യ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത അറിയിച്ചു. തിളപ്പിച്ചാറിയതോ ക്ലോറിനേറ്റ് ചെയ്തതോ ആയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ. പാചക ആവശ്യങ്ങള്‍ക്കു പുറമേ പാത്രം കഴുകുന്ന വെള്ളവും മലിനമല്ല എന്ന് ഉറപ്പുവരുത്തണം.

പാചകംചെയ്ത ഭക്ഷണം ചൂടോടെ കഴിക്കുകയും നന്നായി അടച്ചുവയ്ക്കുകയും വേണം. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി വൃത്തിയാക്കിയശേഷമേ ഉപയോഗിക്കാവൂ. ഭക്ഷണാവശിഷ്ടങ്ങളും മറ്റു ചപ്പുചവറുകളും കൂട്ടിയിടാതെ സംസ്‌കരിക്കണം. എലി, കൊതുക് തുടങ്ങിയവ പെരുകുന്നതിനുള്ള സാഹചര്യങ്ങള്‍ യാതൊരു കാരണവശാലും ഉണ്ടാകരുത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങി ജോലിചെയ്യേണ്ടിവരുന്നവര്‍ ഡോക്ടറുടെ ഉപദേശംതേടി എലിപ്പനിക്കെതിരേയുള്ള മരുന്ന് കഴിക്കണമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

date