ഗ്രാമ വികസന വകുപ്പിലെ ഈ വര്‍ഷത്തെ ഓണാഘോഷം ശിശുക്ഷേമ സമിതിയിലെ കുട്ടികളോടൊപ്പം
ജില്ലയിലെ ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കല്‍ കേന്ദ്രത്തിലെ 26 കുട്ടികള്‍ക്ക് ഓണക്കോടി നല്‍കികൊണ്ട് ഓണാഘോഷം വ്യത്യസ്തമാക്കിയിരിക്കുകയാണ് മലപ്പുറം ജില്ലയിലെ ഗ്രാമ വികസന വകുപ്പ് ജീവനക്കാര്‍. കുട്ടികള്‍ക്കുള്ള ഓണക്കോടി കിറ്റിന്റെക വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ ജില്ലാ കളക്ടര്‍ അമിത് മീണ എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം ചെയ്തു. പ്രൊജക്ട് ഡയറക്ടര്‍ കെ.പ്രദീപന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രീതി മോനോന്‍, അസിസ്റ്റന്റ്ക ഡവലപ്‌മെന്റ്ു കമ്മീഷണര്‍മാരായ പി.എച്ച്.ഷൈന്‍, ബി. ശ്രീബാഷ്, ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍മാര്‍, ശിശുക്ഷേമ സമിതി ഭാരവാഹികള്‍, ദത്തെടുക്കല്‍ കേന്ദ്രത്തിലെ ജീവനക്കാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ജില്ലയിലെ ഗ്രാമവികസന വകുപ്പ് ജീവനക്കാരില്‍ നിന്നും സമാഹരിച്ച തുക ഉപയോഗിച്ചാണ് ഓണക്കോടി വിതരണം സംഘടിപ്പിച്ചത്.
- Log in to post comments