ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മാളിക്കടവ് ഗവ. വനിത ഐ.ടി.ഐ.യില്‍ ഇന്റീരിയര്‍ഡിസൈന്‍ & ഡെക്കറേഷന്‍, ബേസിക് കോസ്‌മെറ്റോളജി എന്നീ ട്രേഡുകളിലെ ഓരോ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തും. ഇന്റര്‍വ്യൂ ഈ മാസം 17 ന് രാവിലെ 11 മണി.
ഇന്റീരിയര്‍ഡിസൈന്‍ & ഡെക്കറേഷന്‍ - യോഗ്യത - ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി,എന്‍.എ.സി യും 3 വര്‍ഷത്തെ പ്രവൃത്തി പരിചയം. ഇന്റീരിയര്‍ ഡിസൈന്‍ & ഡെക്കറേഷന്‍ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. ഇന്റീരിയര്‍ ഡിസൈന്‍ & ഡെക്കറേഷന്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തി പരിചയം. ബേസിക്‌കോസ്‌മെറ്റോളജി - ഡിഗ്രി, ഹെയര്‍& സ്‌കിന്‍ കെയര്‍,ബേസിക്‌കോസ് മെറ്റോളജിയില്‍ എന്‍.ടി.സി, എന്‍.എ.സിയും ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ ട്രെയിനിങ്ങും 3 വര്‍ഷത്തെ പ്രവൃത്തി പരിചയം. ബ്യൂട്ടി കള്‍ച്ചര്‍ /കോസ്‌മെറ്റോളജിയില്‍ അകഇഠഋ അംഗീകൃത ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തി പരിചയം. ബന്ധപ്പെട്ട ട്രേഡിലെ ഗവ. അംഗീകൃത പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തി പരിചയം.
യോഗ്യരായവര്‍ വിദ്യാഭ്യാസയോഗ്യത, വയസ്സ്, ഐഡന്റിറ്റി, തൊഴില്‍ പരിചയം, എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം.
- Log in to post comments