Skip to main content

ഉത്സവബത്ത, അഡ്വാന്‍സ് അനുവദിച്ചു

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്കും നിത്യവേതന ജോലിക്കാര്‍ക്കും ഉത്സവബത്ത അനുവദിച്ചുകൊണ്ട്  മലബാര്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനമെടുത്തു. കുറഞ്ഞ ഉത്സവബത്ത 6000 രൂപയും കൂടിയത് 7000 രൂപയുമാണ്. തൊട്ടടുത്ത മാസം മുതല്‍ എട്ട് തുല്യഗഡുക്കളായി ശമ്പളത്തില്‍ നിന്നും തിരിച്ചുപിടിക്കേണ്ടതാണെന്ന വ്യവസ്ഥയില്‍ 15,000 രൂപ ഓണം അഡ്വാന്‍സ് ഇനത്തില്‍ അനുവദിക്കുന്നതിനും തീരുമാനമെടുത്തു. നിത്യവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഉത്സവബത്ത 3500 രൂപയായിരിക്കും. ദേവസ്വം മാനേജ്‌മെന്റ് ഫണ്ടില്‍ നിന്നും ശമ്പളം കൈപ്പറ്റിവരുന്ന അര്‍ഹരായ എല്ലാ വിഭാഗം ക്ഷേത്രജീവനക്കാര്‍ക്കും 2018 ലെ ഓണത്തിനു മുമ്പായി ഉത്സവബത്ത വിതരണം ചെയ്യുന്നതിനുളള നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് ദേവസ്വം ബോര്‍ഡ് അസി. കമ്മീഷണര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. വെബ്‌സൈറ്റ് -  ംംം.ാമഹമയമൃറല്മംെീാ.സലൃമഹമ.ഴീ്.ശി. 
 

date