പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് സെന്റര്‍ സംസ്ഥാനതല ഉദ്ഘാടനം 18 ന് കോഴിക്കോട്
ന്യൂനപക്ഷ ഡയറക്ടറേറ്റ് 14 ജീല്ലകളിലായി ആരംഭിക്കുന്ന 66 പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് സെന്ററുകളുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ജെ.ഡി.റ്റി ഇസ്‌ലാമില്‍ ഈ മാസം 18 ന് വൈകുന്നേരം മൂന്ന് മണിക്ക് ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വ്വഹിക്കും.
വര്‍ധിച്ചു വരുന്ന വിവാഹമോചനങ്ങള്‍, വിവാഹ ജീവിതവുമായി ബന്ധപ്പെട്ട് ഏറി വരുന്ന മറ്റു പ്രശ്‌നങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തിലാണ് ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ് വിവാഹപൂര്‍വ്വ കൗണ്‍സലിംഗ് സെന്ററുകള്‍ തുടങ്ങുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സോഷ്യാളജി വിഭാഗവും തിരുവനന്തപുരം ലയോള കോളേജ് സൈക്കോളജി വിഭാഗവും ചേര്‍ന്നു തയ്യാറാക്കിയ സിലബസും മൊഡ്യൂളുമനുസരിച്ചാണ് ക്ലാസുകള്‍ നടക്കുക. ദാമ്പത്യത്തിലേക്കുളള മുന്നൊരുക്കങ്ങള്‍, ആരോഗ്യകരമായ ഭാര്യാഭര്‍ത്തൃ ബന്ധം, വിവാഹത്തിലെ നിയമ, സദാചാര വശങ്ങള്‍, വിവാഹശേഷമുളള പഠനം, തൊഴില്‍, ഫാമിലി ബഡ്ജറ്റിംഗ്, ദമ്പതികളുടെ മനസ്സും ശരീരവും, വൈവാഹിക ജീവിതത്തിലെ ആശയ വിനിയങ്ങള്‍, സന്തുഷ്ടമായ കുടുംബ ജീവിതം എന്നി വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുളള നാലു ദിവസത്തെ സൗജന്യ ക്ലാസുകളാണ് സംഘടിപ്പിക്കുക.
- Log in to post comments