Post Category
തീറ്റപുല്‍ കൃഷി പരിശീലനം
ബേപ്പൂര്‍, നടുവട്ടത്തുളള ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ള കര്‍ഷകര്‍ക്ക് രണ്‍ണ്‍ണ്‍ണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിക്കും. വിവിധയിനം പുല്ലുകള്‍, പയറുവര്‍ഗ്ഗ വിളകള്‍, ധാന്യവിളകള്‍, അസോള എന്നിവയുടെ കൃഷിരീതികള്‍, തീറ്റപ്പുല്‍ സംസ്‌കരണം, ആധുനിക തീറ്റപ്പുല്‍ ഉല്പാദനം തുടങ്ങിയ വിഷയങ്ങളില്‍ ഈ മാസം 16, 17 തീയതികളിലാണ് പരിശീലനം. 50 സെന്റില്‍ കൂടുതല്‍ സ്ഥലത്ത് പുല്‍കൃഷി ചെയ്യുവാന്‍ താല്പര്യമുള്ള ക്ഷീര കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും മുന്‍ഗണന നല്‍കും. താല്‍പര്യമുളളവര്‍ 16 ന് രാവിലെ 10 നകം ബാങ്ക് പാസ്സ് ബുക്കും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0495 2414579.
date
- Log in to post comments