എന്യൂമറേറ്റര്‍ നിയമനം
വടകര താലൂക്കില്‍ കൃഷി ചെലവ് സര്‍വ്വെ നടത്തുന്നതിന്റെ ഭാഗമായി ഫീല്‍ഡ്തല വിവരശേഖരണത്തിന് താല്‍ക്കാലികമായി ദിവസവേതനാടി സ്ഥാനത്തില്‍ എന്യൂമറേറ്ററെ (ഒഴിവ് - ഒന്ന്) തെരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത : മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്/എക്കണോമിക്‌സ്/കൊമേഴ്‌സ് വിത്ത് സ്റ്റാറ്റിസ്റ്റിക്‌സ്/ബിസിനസ്സ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളില്‍ ബിരുദമുളളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അത്യാവശ്യമാണ്. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 21 ന് രാവിലെ 11 മണിക്ക് അപേക്ഷ, തിരിച്ചറിയല്‍ കാര്‍ഡ് (ആധാര്‍ കാര്‍ഡ്), വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ആയതിന്റെ ഓരോ പകര്‍പ്പും സഹിതം വടകര മിനി സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയില്‍ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍ : 0495 2370343.
ര്‍ - 6805
- Log in to post comments