വയോജനങ്ങളും അവകാശ സംരക്ഷണവും: ബോധവല്‍ക്കരണ ക്ലാസ് ഇന്ന്
വയോജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചു പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് ജില്ലാ സാമൂഹ്യനീതി ഓഫീസ് ഇന്ന് (ഓഗസ്റ്റ് 14) ക്ലാസ് സംഘടിപ്പിക്കും. രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി ക്ലാസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വയോജന കൗണ്‍സില്‍ അംഗം തോമസ് പോത്തന് അദ്ധ്യക്ഷത വഹിക്കും. കൗണ്‍സലര്‍ ടി.എന്‍ ഹരികുമാര്‍, തിരുവഞ്ചൂര്‍ ഗവ. ഓള്‍ഡ് ഏജ് ഹോം സൂപ്രണ്ട് എസ്. ജയന്, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ സുരേഷ്, സാമൂഹ്യസുരക്ഷ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ജോജി ജോസഫ്, ജില്ലാ വയോജന കൗണ്‍സില്‍ അംഗം കെ.എസ് ഗോപിനാഥന് നായര്‍, എം.എസ്. ചന്ദ്രന് എന്നിവര്‍ സംസാരിക്കും. കോട്ടയം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ചെയര്മാന് അഡ്വ. കെ അനില്‍കുമാര്‍ ക്ലാസ്സെടുക്കും. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എ.ജെ സാബു ജോസഫ് സ്വാഗതവും സീനിയര്‍ സൂപ്രണ്ട് പി. പി ചന്ദ്രബോസ് നന്ദിയും പറയും. രാവിലെ എന്‍ജിഒ യൂണിയന് ഓഫീസ് പരിസരത്തു നിന്നും ജില്ലാ പഞ്ചായത്ത് ഹാളിലേയ്ക്ക് സംഘടിപ്പിക്കുന്ന വിളംബരജാഥ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസിമോള്‍ മനോജ് ഫ്ളാഗ് ഓഫ് ചെയ്യും.
(കെ.ഐ.ഒ.പി.ആര്-1721/18)
- Log in to post comments