Skip to main content

ഉപന്യാസ രചനാ മത്സരം 

 

ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത എന്ന വിഷയത്തില്‍ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി ആരോഗ്യ വകുപ്പ്  ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. 18ന് രാവിലെ 10 മുതല്‍ 12 വരെ  എം.ടി സെമിനാരി സ്‌കൂളില്‍ നടക്കുന്ന മത്സരത്തില്‍ ഹൈസ്‌ക്കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ നിന്നും ഓരോ കൂട്ടികളെ വീതം പങ്കെടുപ്പിക്കാവുന്നതാണ്. സ്‌കൂള്‍ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തിയ പ്രവേശന പത്രം ഹാജരാക്കണം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേരിടുന്നവര്‍ക്ക് യഥാക്രമം 2500, 1500, 1000 രൂപ വീതം ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8075509728 

   (കെ.ഐ.ഒ.പി.ആര്‍-1723/18)

date