വിമുക്തി പദ്ധതി: വടംവലി മത്സരം 19 ന്
വിമുക്തി പദ്ധതിയുടെ ഭാഗമായി എക്സൈസ് വകുപ്പ് കോട്ടയം ഡിവിഷന്റെയും ബധിര-മൂക യുവാക്കള്‍ അംഗങ്ങളായ ചലഞ്ചര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ 19 ന് വടം വലി മത്സരം, കലാപരിപാടികള്‍, ലഹരി വിരുദ്ധ ബോധവല്‍ക്കരണം എന്നിവ നടത്തും. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങ് രാവിലെ 9ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി പരിപാടി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് നടക്കുന്ന സമാപന ചടങ്ങ് ഗിന്നസ് പക്രു ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ അധ്യക്ഷത വഹിക്കും. മുന്‍ എം.എല്‍.എ വി. എന്‍. വാസവന്, കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. പി. ആര്. സോന എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ. അബ്ദുള്‍ കലാം, ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സബ് റീജിയണല്‍ ഓഫീസര്‍ വി. പി ഗൗതമന്, ക്ലബ്ബ് പ്രസിഡന്റ് അനീഷ് കെ. എസ്, സെക്രട്ടറി സിജോ.റ്റി.ജെയിംസ് എന്നിവര്‍ സംസാരിക്കും. വടംവലി മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ഒന്നാം സമ്മാനം 5001 രൂപയും രണ്ടാം സമ്മാനം 3501 രൂപയും ലഭിക്കും.
(കെ.ഐ.ഒ.പി.ആര്-1724/18)
- Log in to post comments