Post Category
ഓഡിറ്റ് വകുപ്പിന്റെ ഓണാഘോഷ തുക ദുരിതാശ്വാസത്തിന്
ഓണാഘോഷത്തിനായി സമാഹരിച്ച തുക കാലവര്‍ഷ ദുരിതാശ്വാസത്തിനായി നല്കി ജില്ലാ ഓഡിറ്റ് ഓഫീസ് ജീവനക്കാര്‍. ആഘോഷ പരിപാടികളുടെ ചെലവിലേക്ക് പിരിച്ചെടുത്ത 10000 രൂപ ദുരിതാശ്വസ നിധിയിലേക്ക് നല്‍കുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനിയെ ഏല്‍പ്പിച്ചു. സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡി. സുരേഷ് രാജു, ഡെപ്യൂട്ടി ഡയറക്ടര്‍ എസ് ഷൈജു, ഓഡിറ്റ് ഓഫീസര്‍ പി. ബി. നടരാജന്, ഓഡിറ്റര്‍ പി. ശിവരാജന് എന്നിവര്‍ ചേമ്പറിലെത്തി തുക കൈമാറുകയായിരുന്നു.
(കെ.ഐ.ഒ.പി.ആര്-1726/18)
date
- Log in to post comments