ദുരിതബാധിതര്‍ക്ക് സഹായവുമായി നഗരസഭയും
** ഓഗസ്റ്റ് 17, 18, 19 ദിവസങ്ങളില്‍ വിവിധയിടങ്ങളില്‍ കൗണ്ടറുകള്‍
** പുതിയ സാധനങ്ങള്‍ മാത്രമേ സ്വീകരിക്കൂ
മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി തിരുവനന്തപുരം നഗരസഭയും. വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവരെ സഹായിക്കാനായി അവശ്യവസ്തുക്കള്‍ നഗരവാസികളില്‍ നിന്ന് ശേഖരിക്കാനാണ് നഗരസഭ ഉദേശിക്കുന്നത്.
തോര്‍ത്ത്, ലുങ്കി, മുണ്ട്, നൈറ്റി, ബെഡ്ഷീറ്റ്, റ്റീ ഷര്‍ട്ട്, അണ്ടര്‍ സ്‌ക്കര്‍ട്ട്, നോട്ട് ബുക്ക്, പേന, പേസ്റ്റ്, ബ്രഷ്, ബാത്ത് സോപ്പ്, വാഷിംഗ് സോപ്പ്, ബക്കറ്റ്, സാനിട്ടറി നാപ്കിന്‍, അരി, പയര്‍, ഗോതമ്പ് പൊടി, പുട്ടുപൊടി, റവ, തേങ്ങ, വെളിച്ചെണ്ണ, തേയില, പഞ്ചസാര, മുളക്, ഉപ്പ്, ബിസ്‌ക്കറ്റ് എന്നിവയാണ് ശേഖരിക്കുന്നത്. പുതിയ സാധനങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. പാളയത്തെ കോര്‍പ്പറേഷന്‍ ഓഫീസ്, പുത്തരിക്കണ്ടം മൈതാനം, ജഗതി മൈതാനം, കഴക്കൂട്ടം വാര്‍ഡ് കമ്മിറ്റി ഓഫീസിനു സമീപം, ചാക്ക വൈ.എം.എക്ക് സമീപം, ശാസ്തമംഗലം, വഞ്ചിയൂര്‍, ഉള്ളൂര്‍, സ്റ്റാച്യൂ ജംഗ്ഷനുകള്‍, വട്ടിയൂര്‍കാവ് വാര്‍ഡ് കമ്മിറ്റി ഓഫീസിന് സമീപം, പേരൂര്‍ക്കട സോപാനം ഷോപ്പിംഗ് കോംപ്ലക്‌സിന് മുന്‍വശം, തിരുവല്ലം നഗരസഭ സോണല്‍ ഓഫീസിന് സമീപം, തമ്പാനൂര്‍ ചൈത്രം ഹോട്ടലിന് എതിര്‍വശം, പാപ്പനംകോട് ശ്രീചിത്രാ എന്‍ജിനീയറിംഗ് കോളജിന് മുന്‍വശം, വിഴിഞ്ഞം, ശ്രീകാര്യം ജംഗ്ഷനുകള്‍ എന്നിവിടങ്ങളില്‍ ഓഗസ്റ്റ് 17, 18 ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് ആഞ്ചുവരെയും 19 ന് രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് മണിവരെയും കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് മേയര്‍ വി.കെ. പ്രശാന്ത് അഭ്യര്‍ഥിച്ചു.
(പി.ആര്‍.പി. 2083/2018)
- Log in to post comments