Skip to main content

പാരാമെഡിക്കല്‍ അസിസ്റ്റന്‍സ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

 

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജ് ഈ വര്‍ഷം ആരംഭിക്കുന്ന പാരാമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫാര്‍മസി അസിസ്റ്റന്റ്, ഒഫ്താല്‍മിക് അസിസ്റ്റന്റ്, ഡെന്റല്‍ അസിസ്റ്റന്റ് എന്നീ കോഴ്‌സുകളില്‍ ജൂലൈ ബാച്ചിലേക്കുള്ള പ്രവേശനത്തിന് wwws.rc.kerala.gov.in, wwws.rccc.in എന്നീ വെബ്‌സൈറ്റുകളില്‍ കൊടുത്തിട്ടുള്ള ഫോം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. ആറുമാസമാണ് കോഴ്‌സ് കാലാവധി. കോഴ്‌സിന്റെ ഭാഗമായി ഹോസ്പിറ്റല്‍ ട്രേയിനിംഗ് നല്‍കും. കിംഗ്സ്റ്റര്‍ എഡ്യൂക്കേഷന്‍ തമ്പാനൂര്‍, തിരുവനന്തപുരം, കിംഗ്സ്റ്റര്‍ എഡ്യൂക്കേഷന്‍ ആറ്റിങ്ങല്‍, തിരുവനന്തപുരം, സണ്‍ ഐ.ടി. കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്‍, നെടുമങ്ങാട്, തിരുവനന്തപുരം എന്നിവയാണ് എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളജിന്റെ അംഗീകൃത സ്റ്റഡി സെന്ററുകള്‍.  കൂടുതല്‍ വിവരങ്ങള്‍ക്ക് 9048110031, 04712325101, 04712325102 
(പി.ആര്‍.പി. 2084/2018)

date