Skip to main content

നന്ദനയ്‌ക്ക്‌ സഹായം നല്‍കാനൊരുങ്ങി ജില്ലാ ഭരണകൂടം

കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ്‌ കോളേജില്‍ ബി എ ഇക്കണോമിക്‌സിന്‌ ചേര്‍ന്ന ട്രാന്‍സ്‌ജന്‍ഡര്‍ വിദ്യാര്‍ത്ഥി നന്ദനയ്‌ക്ക്‌ ജില്ലാ ഭരണകൂടം ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന്‌ ജില്ലാ കളക്‌ടര്‍ ടി വി അനുപമ അറിയിച്ചു. കളക്‌ടറേറ്റില്‍ ജില്ലാ കളക്‌ടറെ കണ്ടതിനെ തുടര്‍ന്നാണ്‌ നന്ദനയ്‌ക്ക്‌ സഹായം വാഗ്‌ദാനം ചെയ്‌തത്‌. നന്ദനയുടെ ഇപ്പോഴത്തെ ജീവിത സാഹചര്യം ജില്ലാ കളക്‌ടര്‍ ചോദിച്ചറിഞ്ഞു. കൂടാതെ ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീപ്‌ പ്രവര്‍ത്തനങ്ങളുടെ അംബാസിഡറാകാനും കളക്‌ടര്‍ നന്ദനയോട്‌ ആവശ്യപ്പെട്ടു. ട്രാന്‍സ്‌ജന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പ്‌ ലഭ്യമാക്കാനുളള നടപടി ജില്ലാ ഭരണകൂടം ആരംഭിച്ചു. അസിസ്റ്റന്റ്‌ കളക്‌ടര്‍ പ്രേംകൃഷ്‌ണന്‍, ഗവണ്‍മെന്റ്‌ കോളേജ്‌ പ്രിന്‍സിപ്പല്‍ സി സി ബാബു, ഹിന്ദി വകുപ്പു തലവന്‍ ഡോ. ബി വിജയകുമാര്‍, ഇക്കോണമിക്‌സ്‌ വിഭാഗം അസിസ്റ്റ്‌ന്‍റ്‌ പ്രൊഫസര്‍ ഡോ. ആര്‍ രമ്യ തുടങ്ങിയവര്‍ സന്നിഹിതരായി

date