Skip to main content

കാലവര്‍ഷം : മരം വീണ്‌ ഒരാള്‍ മരിച്ചു

ശക്തമായ മഴയില്‍ കേരള വെറ്റിനറി സര്‍വ്വകലാശാലയില്‍ ഷെല്‍ട്ടറിനുമുകളില്‍ മരം വീണ്‌ ഒരാള്‍ മരിച്ചു. ചെമ്പുച്ചിറ സ്വദേശി ഷാജിയാണ്‌ മരിച്ചത്‌. രണ്ടുപേര്‍ക്ക്‌ പരിക്കുപറ്റി. ഇന്ന്‌ ഉച്ചയ്‌ക്ക്‌ ശേഷമാണ്‌ സംഭവം. വാടാനപ്പളളി വില്ലേജില്‍ ലക്ഷ്‌മിയുടെ വീട്‌ പൂര്‍ണ്ണമായും തകര്‍ന്നു. 2 ലക്ഷം രൂപയുടെ നാശനഷ്‌ടം കണക്കാക്കി. കനത്തമഴയില്‍ ചാവക്കാട്‌ താലൂക്ക്‌ വെങ്കിടങ്ങ്‌ വില്ലേജില്‍ ഖാലിദിന്‍െ്‌റ വീട്‌ ഭാഗികമായി തകര്‍ന്നു. 60000 രൂപയുടെ നാശനഷ്ടം കണക്കാക്കി. ജില്ലയില്‍ ഇന്ന്‌ (ഓഗസ്‌റ്റ്‌ 14) 21 ഹെക്ടറില്‍ 21 ലക്ഷം രൂപയുടെ കൃഷിനാശം രേഖപ്പെടുത്തി.ശക്തമായ നീരൊഴുക്കിനെ തുടര്‍ന്ന്‌ പെരിങ്ങല്‍ക്കുത്ത്‌ ഡാമിന്‍െ്‌്‌റ ഷട്ടറുകള്‍ 91 അടി ഉയര്‍ത്തി. 2 സ്ലൂയിസ്‌ ഗേറ്റുകള്‍ 18 അടി വീതവും 5 ഷെട്ടറുകള്‍ 11 അടിവീതവുമാണ്‌ ഉയര്‍ത്തിയത്‌. നിലവില്‍ സെക്കന്‍്‌റില്‍ 1036 ക്യൂബിക്ക്‌ മീറ്റര്‍ വെള്ളമാണ്‌ തുറന്നുവിടുക. ചാലക്കുടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന്‌ ജില്ലാ കളക്‌ടര്‍ ടി വി അനുപമ അറിയിച്ചു. 

date