Post Category
കൈത്തറി ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള
ഓണത്തോടനുബന്ധിച്ച് കേരള കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണവും പ്രോത്സാഹനവും ലക്ഷ്യമാക്കി അഗസ്റ്റ് 16 മുതല്‍ 21 വരെ (അഞ്ച് ദിവസം) വികാസ് ഭവനില്‍ കൈത്തറി വസ്ത്രങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടായിരിക്കും. മേളയില്‍ പ്രസിദ്ധമായ കാസര്‍കോഡ് സാരികള്‍, കണ്ണൂര്‍ ഫര്‍ണിഷിംഗ് മെറ്റീരിയല്‍സ്, കൂത്തമ്പുള്ളി, ചേന്ദമംഗലം, ബാലരാമപുരം എന്നിവിടങ്ങളില്‍ നിന്നുള്ള സാരി, സെറ്റുമുണ്ടുകള്‍, ബാഗുകള്‍, മെയ്ഡ്അപ്സ്, കര്‍ട്ടനുകള്‍, റെഡിമെയ്ഡുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്നതും ഗുണമേന്മയുള്ളതുമായ ഉത്പന്നങ്ങള്‍ ലഭ്യമാണ്. ഉത്പനങ്ങള്‍ക്ക് 20 ശതമാനം സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും.
പി.എന്‍.എക്സ്.3587/18
date
- Log in to post comments