Post Category
ജീവന്‍ രക്ഷാപതക്ക് അവാര്‍ഡിന് അപേക്ഷിക്കാം
മനുഷ്യ ജീവന്‍ രക്ഷിക്കുന്നതിന് സ്തുത്യര്‍ഹ പ്രവൃത്തികള്‍ നടത്തിയവര്‍ക്കായി നല്‍കുന്ന ജീവന്‍ രക്ഷാപതക്ക് അവാര്‍ഡിന് കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍, അപേക്ഷാ ഫോം എന്നിവ ജില്ലയിലെ സ്കൂളുകളടക്കമുളള എല്ലാ കാര്യാലയങ്ങളിലേക്കും നല്‍കിയിട്ടുണ്ട്. അര്‍ഹരായവര്‍ പൊലീസ് റിപ്പോര്‍ട്ട്, തഹസില്‍ദാര്‍ റിപ്പോര്‍ട്ട്, അപേക്ഷകന്‍റെ സ്വഭാവവും പൂര്‍വ ചരിത്രവും തൃപ്തികരമാണെന്ന തഹസില്‍ദാര്‍ സര്‍ട്ടിഫിക്കറ്റ്, സംഭവത്തെക്കുറിച്ചുളള ലഘു വിവരണം എന്നിവ സഹിതമുളള അപേക്ഷ ഓഗസ്റ്റ് 15 നകം കലക്ടറേറ്റില്‍ ലഭ്യമാക്കണം.
date
- Log in to post comments