Post Category
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ട്രഷറിയിലൂടെ സംഭാവന നല്‍കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തെ എല്ലാ ട്രഷറികളിലൂടെയും സംഭാവന നല്‍കാം. ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുള്ള TPA 701010200000080 എന്ന അക്കൗണ്ടിലേക്ക് ട്രഷറികളില്‍ നിന്ന് തുക അടയ്ക്കാം.
ഓണ്‍ലൈനായും പണമടയ്ക്കാം. ഇതിനായി etreasury.kerala.gov.in എന്ന വെബ്‌സൈറ്റില്‍ TSB receipt എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 701010200000080 എന്ന അക്കൗണ്ടിലേക്ക് ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ചും പണമടയ്ക്കാം.
date
- Log in to post comments