Skip to main content

കെ.എസ്.സി.എസ്.ടി.ഇ. എൻ.ഐ.ഐ.എസ്.ടിയുമായി ധാരണാപത്രം ഒപ്പിട്ടു

        സഹകരണ ഗവേഷണത്തിനായി സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സി.എസ്.ഐ.ആർ - നാഷണൽ ഇൻസ്റ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയുമായി (എൻ.ഐ.ഐ.എസ്.ടി) ധാരണാപത്രം ഒപ്പിട്ടു.  സംയുക്ത ഗവേഷണ പദ്ധതികൾ, ഗവേഷകരുടെ കൈമാറ്റം, ഗവേഷണ സൗകര്യങ്ങൾ പങ്കിടൽ, ശാസ്ത്രീയ കോൺഫറൻസുകളും വർക്ക്ഷോപ്പുകളും സംഘടിപ്പിക്കൽ എന്നിവയോടൊപ്പം വിപുലമായ ഗവേഷണ സഹകരണ പ്രവർത്തനങ്ങൾക്കായാണ് ധാരണാപത്രം.

കെ.എസ്.സി.എസ്.ടി.ഇ. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ. പി. സുധീർ, സി.എസ്.ഐ.ആർ. എൻ.ഐ.ഐ.എസ്.ടി. ഡയറക്ടർ ഡോ. സി. ആനന്ദരാമകൃഷ്ണൻ എന്നിവർ ധാരണാപത്രം കൈമാറുന്നതിനിടയിൽ പൊതു താൽപര്യമുള്ള ശാസ്ത്രമേഖലകളെക്കുറിച്ച് വിശദീകരിക്കുകയും സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.  കെ.എസ്.സി.എസ്.ടി.ഇ മെമ്പർ സെക്രട്ടറി ഡോ. എസ്. പ്രദീപ് കുമാർ, കെ.എസ്.സി.എസ്.ടി.ഇ. കൺട്രോളർ ഓഫ് അഡ്മിനിസ്ട്രേഷൻ ഉദയ് കുമാർ എസ്, എൻ.ഐ.ഐ.എസ്.ടിയുടെ ഡിവിഷൻ മേധാവികൾ ശാസ്ത്രജ്ഞർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പി.എൻ.എക്‌സ്. 2609/2023

 

date