Skip to main content

നാട്ടിക മണ്ഡലത്തിൽ സ്കൂൾ കെട്ടിടങ്ങൾ ഒരുങ്ങുന്നു; 1 കോടി രൂപ വീതം അനുവദിച്ചു

നാട്ടിക നിയോജക മണ്ഡലത്തിലെ കുറുമ്പിലാവ് ജി എൽ പി സ്കൂളിലും അമ്മാടം ജി എൽ പി സ്കൂളിലും കാലപ്പഴക്കം മൂലം മേൽക്കൂരകൾ ഉറപ്പിലാതായ കെട്ടിടങ്ങൾക്ക് പകരം പുതിയ കെട്ടിടമൊരുങ്ങുന്നു.

പുതിയ കെട്ടിടങ്ങൾക്കായി സി സി മുകുന്ദൻ എംഎൽഎയുടെ 2023 - 24 ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ വീതം അനുവദിച്ചു. വിദ്യാലയ കെട്ടിടങ്ങൾ നവീകരിക്കണമെന്ന ഏറെ നാളത്തെ ആഗ്രഹമാണ് ഇതിലൂടെ പരിഹരിക്കപ്പെടുന്നത്.

പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർവഹണ ചുമതല. കെട്ടിടങ്ങളുടെ നിർമ്മാണ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് എംഎൽഎ നിർദേശം നൽകി.

date