Skip to main content

എം.ബി.എ. ഓൺലൈൻ ഇന്റർവ്യൂ

 

സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ  2023-25 എം.ബി.എ ബാച്ചിൽ ഒഴിവുളള ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ജൂൺ 12 ന് രാവിലെ 10 മുതൽ 12 മണി വരെ ഓൺലൈൻ ഇന്റർവ്യൂ നടത്തും. ഡിഗ്രിക്ക് 50ശതമാനം  മാർക്കും സി-മാറ്റ്, കെ-മാറ്റ്, ക്യാറ്റ് യോഗ്യത നേടിയിട്ടുളളവർക്കും ജൂലൈ രണ്ടാം ഘട്ട കെ-മാറ്റ് പരീക്ഷ എഴുതുന്നവർക്കും  ഇന്റർവ്യൂവിൽ പങ്കെടുക്കാം.  ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ട ലിങ്ക് - meet.google.com/jyd-xpts-gzt. കൂടുതൽ വിവരങ്ങൾക്ക് www.kicma.ac.in എന്ന വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്. ഫോൺ - 8547618290, 8281743442.
 

date