Skip to main content

ശാസ്ത്രീയമായ പ്രീപ്രൈമറി വിദ്യാഭ്യാസത്തിലൂടെ വലിയ മാറ്റങ്ങള്‍ ദൃശ്യമാവും; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

 

ശാസ്ത്രീയമായ പ്രീപ്രൈമറി വിദ്യാഭ്യാസത്തിലൂടെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ ദൃശ്യമാവുമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പൊക്കുന്ന് ഗവ.ഗണപത് യു.പി സ്കൂളിൽ മാതൃക പ്രീ പ്രൈമറി 'വർണ്ണക്കൂടാരം' ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കുരുന്നുകൾക്ക് മികച്ച പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നത് സർക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു. 

സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിലൂടെ യു.ആർ.സി കോഴിക്കോട് സൗത്ത് മുഖേന 11 ലക്ഷം രൂപ ചെലവിലാണ് പൊക്കുന്ന് ഗവ. യു.പി സ്കൂളിൽ മാതൃക പ്രീ പ്രൈമറി 'വർണ്ണക്കൂടാരം ഒരുക്കിയത്. കുരുന്നുകൾക്ക് കണ്ടും കേട്ടും അറിഞ്ഞും വളരാനായി പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകർഷകവുമാക്കുന്ന പദ്ധതിയാണ് വർണ്ണക്കൂടാരം. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുളള മാതൃകാ പ്രീപ്രൈമറികളാണ് വർണ്ണക്കൂടാരത്തിലൂടെ ലക്ഷ്യമിടുന്നത്.

വാർഡ് കൗൺസിലർ സാഹിദ സുലൈമാൻ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ. എ.കെ അബ്ദുൽ ഹക്കീം പദ്ധതി വിശദീകരണം നടത്തി.

കൗൺസിലർ ഈസ അഹമ്മദ്, എ.ഇ.ഒ എം ജയകൃഷ്ണൻ, ബി.പി.സി വി. പ്രവീൺ കുമാർ, പി.ടി.എ പ്രസിഡന്റ് ടി.പി മുനീർ, എസ്.എം.സി ചെയർപേഴ്സൺ ഷൈനി ഗിരീഷ്, എം.പി.ടി.എ ചെയർപേഴ്സൺ ആയിഷ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ പി റഷീദ് സ്വാഗതവും പി.ടി.എ വൈസ് പ്രസിഡന്റ് അക്ബർ നന്ദിയും പറഞ്ഞു.

date