Skip to main content

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ  ഇന്ന് അപ്‌നാ ഘറിലേക്ക് മാറ്റും

 

കാലവര്‍ഷകെടുതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ കുറച്ച് അംഗങ്ങളെ കഞ്ചിക്കോട് തൊഴില്‍വകുപ്പിന്റെ കീഴിലെ അപ്‌നാ ഘറിലേക്ക് മാറ്റാന്‍ തീരുമാനിച്ചതായി എ.ഡി.എം ടി. വിജയന്‍ അറിയിച്ചു. കലക്ടറേറ്റിലെ 12 സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യേഗസ്ഥരുടെ നേതൃത്വത്തില്‍ ഇന്ന് (ഓഗസ്റ്റ് 15) രാവിലെ 11.30 മുതല്‍ ക്യാമ്പുകളില്‍ നിന്നും അംഗങ്ങളെ അപ്‌നാ ഘറിലേക്ക് മാറ്റും. കുടുംബശ്രീയെ പാചകത്തിനായി ചുമതലപ്പെടുത്തി. ഒരു മുറിയില്‍ 10 പേര്‍ (രണ്ടു കുടുംബങ്ങള്‍) എന്ന കണക്കിലാണ് അംഗങ്ങളെ താമസിപ്പിക്കുക. 620 അംഗങ്ങള്‍ക്ക് താമസിക്കാനുള്ള മുറികളും 32 അടുക്കളകളും 96 ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളുമാണ് ഇവിടെയുള്ളത്. ജില്ലാ ലേബര്‍ ഓഫീസര്‍, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ കാലത്ത് 11 മുതല്‍ അപ്‌നാ ഘര്‍ ക്യാമ്പില്‍ ഉണ്ടാവുമെന്നും അംഗങ്ങള്‍ക്ക് ഉചിതമായ മുറികള്‍ അനുവദിക്കുന്നതടക്കമുള്ള പ്രവൃത്തിക്കള്‍ക്ക് മേല്‍നോട്ടം വഹിക്കുമെന്നും എ.ഡി.എം അറിയിച്ചു.

date