Skip to main content

ദുരിതാശ്വാസ ക്യാമ്പുകളില്‍ വിവരശേഖരണം തുടരുന്നു,  ഇതുവരെ 119 -തോളം വീടുകള്‍ പൂര്‍ണ്ണമായും 1259 എണ്ണം ഭാഗീകമായും തകര്‍ന്നതായി വിവരം 

 

രേഖകള്‍ നഷ്ടപ്പെട്ടവരുടേയും വീട് തകര്‍ന്നവരുടേയും വിവരശേഖരണത്തില്‍ ജില്ലയില്‍ ഇതുവരെ 119 -തോളം വീടുകള്‍ പൂര്‍ണ്ണമായും 1259 എണ്ണം ഭാഗീകമായും തകര്‍ന്ന വിവരമാണ്് ലഭിക്കുന്നതെന്ന് ക്യാമ്പുകളുടെ ചുമതലയുളള എ.ഡി.എം ടി.വിജയന്‍ അറിയിച്ചു. ഇതില്‍ പാലക്കാട് താലൂക്കില്‍ മാത്രമായി 81-വീടുകള്‍ പൂര്‍ണ്ണമായും 44 വീടുകള്‍ ഭാഗീകമായും തകര്‍ന്നിട്ടുളളതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഉച്ചമുതല്‍ മഴ കനത്തതിനെ തുടര്‍ന്ന് വിവരശേഖരണം തടസപ്പെട്ടിരുന്നു. പട്ടാമ്പി ,മണ്ണാര്‍ക്കാട് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലും വിവരശേഖരണം തുടരുകയാണ്. പൂര്‍ണ്ണമായി തകര്‍ന്ന വീടുകള്‍ക്ക് പരമാവധി നാല് ലക്ഷവും ഭാഗീകമായി തകര്‍ന്ന വീടുകള്‍ക്ക് പരമാവധി 50,000 രൂപയുമാണ് ധനസഹായം നല്‍കുക.

date