രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കും ക്യാമ്പുകളില്‍ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ അവസരം
ദുരിതാശ്വാസക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതിനായി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും വീണ്ടെടുക്കാനുമുള്ള സൗകര്യങ്ങള്‍ ക്യാമ്പുകളില്‍ തന്നെ ഒരുക്കിയതായി ലീഡ് ബാങ്ക് മാനെജര്‍ അറിയിച്ചു. നിലവില്‍ അക്കൗണ്ട് ഇല്ലാത്തവരും ആധാര്‍ അടക്കം തിരിച്ചറിയല്‍ കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്കും സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങാനാണ് സൗകര്യം ഉളളത്. ബാങ്ക് അധികൃതര്‍ ക്യാമ്പുകളില്‍ നേരിട്ടെത്തി ഫോട്ടോ എടുക്കുന്നുണ്ട്. മഴക്കെടുതിയില്‍ ബാങ്ക് രേഖകള്‍ നഷ്ടപ്പെട്ടവര്‍ വ്യക്തിയുടെ പേര്, ബാങ്കിന്റെ പേര്, ബ്രാഞ്ച് എന്നിവ നല്‍കിയാല്‍ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ വീണ്ടെടുത്ത് നല്‍കാനാകും. ഇതിലൂടെ പാസ്ബുക്കോ എ.ടി.എം.കാര്‍ഡുകളോ വിതരണം ചെയ്യാനും കഴിയും. അര്‍ഹരായവരുടെ അക്കൗണ്ടില്‍ തന്നെ ധനസഹായം എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ അദാലത്ത് നടന്നുകൊണ്ടിരിക്കുകയാണ്.
- Log in to post comments