മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്‍കി സ്ഥാപനങ്ങള്‍
കാലവര്‍ഷകെടുതിയില്‍ ജില്ലയില്‍ ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്‍കി പൊതുമേഖലാ-സ്വകാര്യ സ്ഥാപനങ്ങള്‍. സംസ്ഥാന ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍, പരംവീര്‍ എന്റര്‍പ്രൈസസ്, ഓള്‍ ഇന്ത്യാ എല്‍.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്നിവര്‍ ഓരോ ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതായി ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. എല്ലാ പൊതുമേഖലാ സ്വകാര്യ സ്ഥാപനങ്ങളും പൊതുജനങ്ങളും അകമഴിഞ്ഞ് സംഭാവന നല്‍കണം. ഈ തുകയ്ക്ക് നികുതിയിളവ് ലഭിക്കുന്നതാണ്. ജില്ലാ കോഓപറേറ്റീവ് അര്‍ബന്‍ ബാങ്ക് ഒന്നരലക്ഷം രൂപ സംഭാവനയായി നല്‍കിയിരുന്നു. വ്യക്തികളോ സ്ഥാപനങ്ങളോ അയക്കുന്ന സംഭാവനങ്ങള്‍ ഡി.ഡിയായോ ചെക്ക് ആയോ പ്രിന്‍സിപ്പല്‍ സെക്രട്ടറി (ധനകാര്യം), തിരുവനന്തപുരം 1 എന്ന വിലാസത്തില്‍ അയക്കുകയോ കലക്ടറേറ്റില്‍ നേരിട്ട് നല്‍കി രശീതി കൈപ്പറ്റുകയോ ചെയ്യാവുന്നതാണ്.
- Log in to post comments