ദുരിതബാധിതര്‍ക്ക് സാന്ത്വനമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ മന്ത്രി എ.കെ. ബാലന്‍
ആലത്തൂര്‍ താലൂക്കിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ പട്ടികജാതി- വര്‍ഗ, പിന്നാക്ക ക്ഷേമ, നിയമ, സാംസ്കാരിക, പാര്‍ലമെന്‍ററിക്കാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ സന്ദര്‍ശിച്ചു. ക്യാമ്പുകളില്‍ കഴിയുന്നവരുടെ പരാതികള്‍ നേരിട്ട് കേട്ട മന്ത്രി എല്ലാവിധ സഹായങ്ങളും ചെയ്യുമെന്ന് ഉറപ്പ് നല്‍കി. മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ലൈഫ് പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മിച്ചു നല്‍കുമെന്നും ക്യാമ്പുകളില്‍ ഭക്ഷണവും അവശ്യവസ്തുകളുടെയും ലഭ്യത ഉറപ്പ് വരുത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നഷ്ടപ്പെടത്തെല്ലാം തിരിച്ചെടുക്കാമെന്നും ജീവന്‍ സുരക്ഷിതമാക്കണും പറഞ്ഞ മന്ത്രി, മഴ പൂര്‍ണമായി മാറിയതിന് ശേഷം മാത്രം ക്യാമ്പില്‍ നിന്നും തിരിച്ചുപോയാല്‍ മതിയെന്നും നിര്‍ദ്ദേശിച്ചു.
ജില്ലയില്‍ ഉണ്ടായ കാലവര്‍ഷക്കെടുതിയില്‍ ആലത്തൂര്‍ താലൂക്കിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആശ്വാസമായി മന്ത്രി എ.കെ.ബാലന്‍. ജി.എച്ച്.എസ്.എസ്. കോട്ടായി, എ.എല്‍.പി.എസ് പെരിങ്ങോട്ടുക്കുറിശ്ശി, എസ്.എം.എം.എച്ച്.എസ്.എസ് പഴമ്പാലക്കോട്, ശ്രീവത്സം ഓഡിറ്റോറിയം കഴനി, എ.എല്‍.പി.എസ് പാടൂര്‍, കെ.സി.പി.എസ് കാവശ്ശേരി, പുതുക്കോട് വടക്കേപൊറ്റ കണയത്തൂര്‍ ശിവക്ഷേത്രം, കണക്കനൂര്‍ സ്കൂള്‍, സെന്‍റ് മേരീസ് ഐ.ടി.ഐ എന്നീ ക്യാമ്പുകളാണ് മന്ത്രി സന്ദര്‍ശിച്ചത്.
- Log in to post comments