ആഹാര സാധനങ്ങളും മരുന്നും ഉള്‍പ്പെടെ സഹായമെത്തിക്കാം
തൃശൂര്‍ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആഹാരസാധനങ്ങളും മരുന്നുകളും വസ്‌ത്രങ്ങളും നല്‍കാന്‍ എല്ലാവരും സഹായിക്കണമെന്ന് ജില്ലാ കളക്‌ടര്‍ അഭ്യര്‍ഥിച്ചു. കൊടകര എല്‍.പി.സ്‌കൂള്‍, മനകുളങ്ങര ഹൈസ്‌കൂള്‍(ഇവിടെ 2200 പേര്‍)മുരിങ്ങൂര്‍(ആറ് ക്യാമ്പുകളിലായി 2200 പേര്‍ക്ക് പച്ചക്കറികള്‍) അന്നനാട് പള്ളി(100 പേര്‍ ഇവിടെ ബേബി ഫുഡും ആവശ്യമുണ്ട്) തിരുമുടിക്കുന്ന്(400 പേര്‍) ഇവിടെ ഉള്ളി, സവാള, മുളകുപൊടി, വെളിച്ചെണ്ണ, മരുന്നുകള്‍ ആവശ്യമുണ്ട്. മേലൂര്‍ രണ്ട് ക്യാമ്പ് (1200 പേര്‍ ഇവിടെ എല്ലാ സാധനങ്ങളും ആവശ്യമുണ്ട്)ആളൂര്‍ ബി.എല്‍.എം. പള്ളിയില്‍ നാല് ക്യാമ്പ് (1000 പേര്‍) ക്യാമ്പുകളിലേക്ക് പൊതുവായി പ്രാഥമിക ശുശ്രൂഷക്ക് ഉള്‍പ്പെടെയുള്ള മരുന്നുകള്‍, സാനിട്ടറി നാപ്‌കിന്‍സ്, ബേബി ഡയപറുകള്‍, ബേബി ഫുഡ്‌സ്, പച്ചക്കറികള്‍, തീപ്പെട്ടി, ലുങ്കി, നൈറ്റി, പുതപ്പ്, പലവ്യജ്ഞനങ്ങള്‍, സോപ്പ് തുടങ്ങിയവയാണ് ലഭ്യമാക്കേണ്ടത്. ഫോണ്‍-0487 2362424, 8547610089, 9446002175
- Log in to post comments