Skip to main content

കോവില്‍ത്തോട്ടം പാലം നിര്‍മാണം: അവലോഗനയോഗം ചേര്‍ന്നു

കോവില്‍ത്തോട്ടം ദേശീയജലപാതയ്ക്കു കുറുകെയുള്ള പാലം നിര്‍മാണത്തോടനുബന്ധിച്ച് ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. ഓഗസ്റ്റ് അഞ്ചിന് മുമ്പ് സെന്റ് ലേഗോരീസ് എല്‍ പി സ്‌കൂള്‍ കെട്ടിടം നിര്‍മിക്കുന്നതിനായി കെ എം എം എല്‍ അനുവദിച്ച ഭൂമിയുടെ രജിസ്ട്രേഷനും ചവറ ശങ്കരമംഗലം ഗേള്‍സ് സ്‌കൂളിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം മാറ്റുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും കെ എം എം എല്‍ ലഭ്യമാക്കും.

ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ കോവില്‍ത്തോട്ടം ജങ്കാര്‍ സര്‍വീസിന് ആവശ്യമായ സഹായങ്ങള്‍ നല്‍കും. ഒക്ടോബര്‍ 30 നകം കെ എം എം എല്‍ ഖനനം നടത്തിയ ഭാഗത്തെ റീഫില്ലിങ് പൂര്‍ത്തിയാക്കുമെന്നും കെഎംഎംഎല്‍ പ്രതിനിധികള്‍ ഉറപ്പു നല്‍കി. കോവില്‍ത്തോട്ടം നടപ്പാലം പൊളിക്കുന്നതിനു മുന്നോടിയായി പുതിയ പാലത്തിന്റെ നിര്‍മാണം ആരംഭിക്കാനും യോഗത്തില്‍ ധാരണയായി.

കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ എ ഡി എം ആര്‍ ബീനാറാണി, ചവറ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജി സനല്‍കുമാര്‍, കെ എം എം എല്‍ എം എസ് യൂണിറ്റ് എച്ച് ഒ യു വിജയകുമാര്‍, എച്ച് ഒ ഡി കാര്‍ത്തികേയന്‍, കെ എം എം എല്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ് ഉദ്യോഗസ്ഥര്‍, സെന്റ് ആന്‍ഡ്രൂസ് പള്ളി ഇടവക വികാരി ഫാദര്‍ മില്‍ട്ടണ്‍ ജോര്‍ജ്, സെക്രട്ടറി റോബര്‍ട്ട് വാലന്റൈന്‍, സംഘടനാ നേതാക്കള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date