Skip to main content

വൈദ്യുതി മുടങ്ങിയിടങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുനഃസ്ഥാപിക്കാന്‍ കെ.സ്.ഇ.ബി.

 

പേമാരിയിലും പ്രളയത്തിലും വൈദ്യുതി മുടങ്ങിയ സ്ഥലങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വിതരണം പുനഃസ്ഥാപിക്കുമെന്നു കെ.എസ്.ഇ.ബി. മഴക്കെടുതിയില്‍ സംസ്ഥാനത്തെ വൈദ്യുതി വിതരണ സംവിധാനം താറുമാറായെന്നും 28 സബ് സ്റ്റേഷനുകളും അഞ്ച് ഉത്പാദന നിലയങ്ങളും പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടിവന്നെന്നും കെ.എസ്.ഇബി.ബി. അറിയിച്ചു.

അഞ്ചു ചെറുകിട വൈദ്യുതി നിലയങ്ങള്‍ വെള്ളം കയറി തകര്‍ന്നു. വൈദ്യുതി ഉപകരണങ്ങള്‍ക്ക് 350 കോടിയുടെ നഷ്ടമുണ്ടായി. ഏകദേശം 470 കോടി രൂപയുടെ വരുമാന നഷ്ടവും ഉണ്ടായതായി കണക്കാക്കുന്നു. 

വൈദ്യുതി വിതരണ മേഖലയില്‍ 10,000 പതിനായിരം ട്രാന്‍സ്‌ഫോര്‍മറുകള്‍ വെള്ളപ്പൊക്കവും പേമാരിയും മൂലം അപകടം ഒഴിവാക്കാനായി ഓഫ് ചെയ്ത് വെയ്‌ക്കേണ്ടി വന്നിട്ടുണ്ട്. വെള്ളപ്പൊക്കം ഒഴിഞ്ഞ പ്രദേശങ്ങളില്‍ ഇതുവരെയായി 4500ഓളം എണ്ണം ചാര്‍ജ്ജ് ചെയ്തു. ബാക്കിയുള്ളവയില്‍ ഏകദേശം 1200ഓളം ട്രാന്‍സ്‌ഫോര്‍മറുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. അവയെല്ലാം പ്രവര്‍!ത്തന സജ്ജമാക്കാനുള്ള പരിശോധനകളും നടപടി ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
(പി.ആര്‍.പി. 2178/2018)

date