Skip to main content

ജില്ലയിലെ ഡാമുകളില്‍ ജലനിരപ്പ് താഴുന്നു;  പേപ്പാറയില്‍ ഒരു ഷട്ടര്‍ അടച്ചു

 

മഴ കുറഞ്ഞതോടെ ജില്ലയിലെ ഡാമുകളില്‍ ജലനിരപ്പ് കുറയുന്നു. പേപ്പാറ ഡാമിന്റെ ഒരു ഷട്ടര്‍ അടച്ചു. മഴ മാറിനിന്നതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്കു കുറഞ്ഞതാണു ജലനിരപ്പ് താഴാന്‍ സഹായകമായത്. 

ഇന്നു രാവിലെ ഒമ്പതിന് 107.46 മീറ്ററാണു പേപ്പാറയിലെ ജലനിരപ്പ്. ഇതോടെ ഡാമിന്റെ ഒരു ഷട്ടര്‍ അടച്ചു. രണ്ടു ഷട്ടറുകള്‍ ഇപ്പോഴും തുറന്നിട്ടുണ്ട്.

നെയ്യാര്‍ ഡാമിലും ജലനിരപ്പ് താഴ്ന്നുതുടങ്ങി. 83.7 ആണ് രാവിലെ ഏഴു മണിക്കുള്ള ജലനിരപ്പ്. ജലനിരപ്പ് താഴ്ന്നതിനെത്തുടര്‍ന്ന് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നത് 60 സെന്റീമീറ്ററില്‍നിന്നു 30 ആയി ചുരുക്കി. നാലു ഷട്ടറുകളാണ് ആകെ തുറന്നിട്ടുള്ളത്. 

അരുവിക്കരയില്‍ 46.40 ആണ് ഇപ്പോഴത്തെ ജലനിരപ്പ്. ഡാമിന്റെ മൂന്നു ഷട്ടറുകളാണു തുറന്നിട്ടുള്ളത്. ജലനിരപ്പ് കുറഞ്ഞതിനെത്തുടര്‍ന്ന് ഒര ഷട്ടര്‍ 30 സെന്റീമീറ്റര്‍ താഴ്ത്തിയിരുന്നു. 
(പി.ആര്‍.പി. 2157/2018)

date