Post Category
ബോണസ് തര്‍ക്കം ഒത്തുതീര്‍ന്നു
ജില്ലയിലെ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ 2022-23 വര്‍ഷത്തെ ബോണസ് തര്‍ക്കം ജില്ലാ ലേബര്‍ ഓഫീസര്‍ എം മനോജിന്റെ സാന്നിധ്യത്തില്‍ നടന്ന അനുരഞ്ജന യോഗത്തില്‍ ഒത്തു തീര്‍ന്നു. വ്യവസ്ഥയനുസരിച്ച് അടിസ്ഥാന ശമ്പളം 10,500 രൂപ പരിധി കണക്കാക്കി ആയതിന്റെ 18 ശതമാനം ബോണസ് നല്കുവാന് തീരുമാനമായി. യോഗത്തില്‍ തൊഴിലുടമകളെ പ്രതിനിധീകരിച്ച് പി സുമേഷ്, സി കെ ജയപ്രകാശ്, എം കെ ആശിഖ്, പി സി ശ്യാം യൂണിയനെ പ്രതിനിധീകരിച്ച് കെ വി രാഘവന്, കെ പ്രേമരാജന്‍, എം വേണുഗോപാല്‍ എന്നിവരും പങ്കെടുത്തു.
date
- Log in to post comments