ആക്ഷേപാഭിപ്രായങ്ങള്‍ അറിയിക്കാം
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള കണ്ണാടിപ്പറമ്പ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രം വക കൈവശ ഭൂമിയില്‍ ക്ഷേത്ര വരുമാനം വര്‍ധിപ്പിച്ച് സാമ്പത്തിക സ്വയം പര്യാപ്തത നേടുന്നതിന് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് കമ്പനിയുടെ പെട്രോള്‍ പമ്പ് ക്ഷേത്ര ഉടമസ്ഥതയില്‍ തുടങ്ങുന്നതിന് ഭൂമി പാട്ടം നല്‍കുന്നു. കണ്ണാടിപ്പറമ്പ് വില്ലേജിലെ റീ സര്‍വെ നമ്പര്‍ 19ല്‍ പെട്ട 1600 സ്‌ക്വയര്‍ മീറ്റര്‍ (40 മീറ്റര്‍ x 40 മീറ്റര്‍) സ്ഥലം 40,000 രൂപ പ്രതിമാസ വാടക നിരക്കില്‍ 20 വര്‍ഷത്തേക്കാണ് പാട്ടം നല്‍കുക. പാട്ടത്തിന് നല്‍കുന്ന കാര്യത്തില്‍ ക്ഷേത്രവിശ്വാസികള്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള ആക്ഷേപാഭിപ്രായങ്ങള്‍ ആഗസ്റ്റ് 21ന് വൈകിട്ട് നാല് മണിക്ക് മുമ്പായി കമ്മീഷണര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ്, ഹൗസ് ഫെഡ് കോംപ്ലക്സ്, എരിഞ്ഞിപ്പാലം പി ഒ, കോഴിക്കോട് - 6 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 7907044639
- Log in to post comments