Post Category
ഗ്രാൻഡ് ടെക് അഡ്വെഞ്ചർ ഹാക്കത്തോൺ
കേരള നോളജ് ഇക്കോണമി മിഷനും ജി ടെക് ലേണും സംയുക്തമായി കോഡ് സ്റ്റോം എന്ന പേരിൽ ഗ്രാൻഡ് ടെക് അഡ്വെഞ്ചർ ഹാക്കത്തോൺ ആലുവ കെ.എം.ഇ.എ എൻജിനിയറിംഗ് കോളേജിൽ 19, 20 തീയതികളിൽ നടത്തും. ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, ഡിസൈൻ ആൻഡ് സിവിൽ എൻജിനിയറിംഗ് മേഖലകളിലാണ് പ്ലേസ്മെന്റ് കേന്ദ്രീകൃത ഹാക്കത്തോൺ നടക്കുക. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന മത്സരാർത്ഥികൾക്ക് പ്രമുഖ കമ്പനികളിൽ തൊഴിലവസരങ്ങൾ ലഭിക്കും. 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ഹാക്കത്തോണിൽ വിജയികളാവുന്നവർക്ക് ഒരു ലക്ഷം രീപ വരെ സമ്മാനത്തുക ലഭിക്കും. mulearn.org/Kkem-gta എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.
പി.എൻ.എക്‌സ്. 3776/2023
date
- Log in to post comments