Skip to main content

ദേശഭക്തിഗാന മത്സരം

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസ്ഥാന തല ദേശഭക്തിഗാന മത്സരം (വീഡിയോ ചിത്രീകരണം) സംഘടിപ്പിക്കുന്നു.  

സംഘാംഗങ്ങൾ എല്ലാവരും പദ്ധതി അംഗങ്ങളായിരിക്കണം. സംഘാംഗങ്ങൾ കുറഞ്ഞത് രണ്ട് പേർ, കൂടിയത് ഏഴ് പേർ ഉണ്ടായിരിക്കണം. സമയദൈർഘ്യം പരമാവധി മൂന്ന് മിനിറ്റ്. മലയാളം, ഹിന്ദി, ഇംഗ്ലിഷ് ഭാഷയിലെ ഗാനങ്ങൾ അവതരിപ്പിക്കാം.

വീഡിയോ ചിത്രീകരിച്ച് ജില്ലാ ഓഫീസിൻ്റെ 9961629313 എന്ന നമ്പറിലേക്ക്  അവസാന തിയതിയായ ആഗസ്റ്റ് 15 മൂന്ന് മണി മുമ്പ് അയക്കണം. പങ്കെടുക്കുന്നവരുടെ പേര്, അംഗത്വ നമ്പർ, മൊബൈൽ നമ്പർ എന്നിവ നൽകണം. ലഭിക്കുന്ന വീഡിയോകൾ ബോർഡിൻറ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുന്നതും ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്നവവരെ വിജയികളായി പ്രഖ്യാപിക്കുന്നതും സമ്മാനങ്ങൾ നൽകുന്നതുമാണ്. ഫോൺ : 0487-2385900.

date