Skip to main content

ആർട്ടിസ്റ്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിസ്റ്റ് തസ്തികയിലേക്ക് 51400–110300 ശമ്പള സ്കെയിലിൽ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്തുവരുന്ന യോഗ്യതയുള്ള ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.  നിർദ്ദിഷ്ട അപേക്ഷ ഫോറത്തിൽ ഓഫീസ് മേധാവി മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.  ഒരു ഒഴിവാണ് നിലവിലുള്ളത്.  പെയിന്റിംഗിൽ ബിരുദം / ഡിപ്ലോമ, മാസികകളിലും പുസ്തകങ്ങളിലും ചിത്രീകരണങ്ങൾ തയ്യാറാക്കിയുള്ള പ്രവർത്തി പരിചയം, ഡിഗ്രിക്കാർക്ക് 2 വർഷത്തെ പ്രവൃത്തി പരിചയം, ഡിപ്ലോമക്കാർക്ക് 3 വർഷത്തെ പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത.  വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കലകൾ, ചിത്രീകരണങ്ങൾ ഇവയിലെ പ്രത്യേക പരിജ്ഞാനം, പ്രിസിഷൻ ചിത്രരചനയിലോ, ശാസ്ത്ര ചിത്രരചനയിലോ ഉള്ള പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്.  ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളേജ് ക്യാമ്പസ്, പാളയം, തിരുവനന്തപുരം – 34 എന്ന വിലാസത്തിൽ 2023 സെപ്റ്റംബർ 12നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.  ഫോൺ: 0471 – 2333790, ഇമെയിൽ: director@ksicl.org.

പി.എൻ.എക്‌സ്3799/2023 

date