Skip to main content

ഡ്രൈവര്‍ കം ഓഫീസ് അസിസ്റ്റന്റ് ഒഴിവ്

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് എട്ടാം ക്ലാസ് പാസ്സായ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് ഉളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ആഗസ്റ്റ് 24 ന് വൈകിട്ട് 3 മണിക്ക് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. പ്രായപരിധി 18-31 (നിയമാനുസ്യത ഇളവുകള്‍ ബാധകം). എഴുത്ത് പരീക്ഷ, അഭിമുഖം, വൈദഗ്ധ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 235627

date