മഴക്കെടുതി നേരിടാന്‍ പഞ്ചായത്ത് ജീവനക്കാരും
ജില്ലയില്‍ മഴയെത്തുടര്‍ന്ന് കനത്ത മഴയെത്തുടര്‍ന്നുണ്ടായ അടിയന്തര സാഹചര്യം നേരിടാന്‍ പഞ്ചായത്ത് ജീവനക്കാരുടെ സേവനം ഉറപ്പാക്കിയതായി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് 30 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു.
അവശ്യ ജോലികള്ക്കൊഴികെയുള്ള ജീവക്കാരെയെല്ലാം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചു. രാത്രികാലത്തും ഇവരുടെ സേവനമുണ്ടാകും.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികള്‍ക്ക് ആവശ്യമായ സഹായം നല്‍കുക, കുടിവെള്ള വിതരണം, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പകര്‍ച്ചവ്യാധി സംബന്ധിച്ച വിവരങ്ങള്‍ കൈമാറുക തുടങ്ങിയ ചുമതലകള്‍ ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.
ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിലും അടിയന്തര സാഹചര്യങ്ങളില്‍ വാഹന ലഭ്യത ഉറപ്പാക്കുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഏജന്‍സികളുടെ വിവരങ്ങളും ഫോണ്‍ നമ്പരുകളും കൈമാറുന്നതിനും പഞ്ചായത്ത് വകുപ്പ് ജീവനക്കാരുടെ പങ്കാളിത്തമുണ്ടാകും.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമും പ്രവര്‍ത്തിക്കുന്നുണ്ട്. ഫോണ്‍ - 0474 2794961
(പി.ആര്.കെ. നമ്പര്‍ 1901/18)
- Log in to post comments