Skip to main content

പരവൂര്‍ പൊഴി തുറന്നു 

മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരവൂര്‍ പൊഴി തുറന്നു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സബ് കളക്ടര്‍ ഡോ. എസ് ചിത്ര, മറ്റു റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പൊഴി തുറന്നത്.

(പി.ആര്‍.കെ. നമ്പര്‍ 1908/18)

date