Post Category
ദുരിതാശ്വാസ ക്യാമ്പുകളില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ സന്ദര്‍ശനം തുടരുന്നു
ജില്ലയിലെ മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ക്യാമ്പുകളില്‍ നടത്തുന്ന സന്ദര്‍ശനം തുടരുന്നു. നഗരത്തിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച മന്ത്രി ഇന്നലെ(ഓഗസ്റ്റ് 18) കിഴക്കന്‍ മേഖലയിലാണ് എത്തിയത്. കൊട്ടാരക്കരയില്‍ പി. അയിഷാപോറ്റി എം.എല്‍.എ യ്‌ക്കൊപ്പമായിരുന്നു സന്ദര്‍ശനം.
പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ യുമായി ചര്‍ച്ച നടത്തിയ ശേഷം ക്യാമ്പുകളിലേക്കെത്തി പരിശോധന നടത്തി. പുനലൂരില്‍ കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. 25ലധികം ക്യാമ്പുകള്‍ സന്ദര്‍ശിച്ച മന്ത്രി ഓരോയിടത്തും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
(പി.ആര്‍.കെ. നമ്പര്‍ 1911/18)
date
- Log in to post comments