Skip to main content

കുടിവെള്ള വിതരണത്തിന് പ്രത്യേക സംവിധാനങ്ങള്‍;  സേവനത്തിനായി 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമും

 

മഴവെള്ളം കെട്ടിനില്‍ക്കുന്നതുമൂലം പമ്പിംഗ് നിര്‍ത്തി വയ്‌ക്കേണ്ടണ്‍ിവന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയില്‍ കുടിവെള്ള വിതരണത്തിന് ജല അതോറിറ്റി പ്രത്യേകം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും തുറന്നു. വെള്ളത്തിന്റെ ഗുണനിലവാര പരിശോധനയ്ക്കും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഓച്ചിറ, ആലപ്പാട്, ക്ലാപ്പന പഞ്ചായത്തുകളിലും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലും ജലവിതാനം താഴ്ന്നതിനു ശേഷം മാത്രമേ പമ്പിംഗ് പുനരാരംഭിക്കൂ. ഈ പ്രദേശങ്ങളില്‍ കുഴല്‍കിണറുകളില്‍ നിന്നും ജല വിതരണമുണ്ടണ്‍്.  ടാങ്കര്‍ ലോറികളില്‍ എത്തിച്ചു നല്‍കുന്നതിന് ആവശ്യമായ വെള്ളം അതോറിറ്റി നല്‍കും. ലോറികളിലെ വിതരണത്തിന്റെ ഏകോപനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് നിര്‍വഹിക്കുക. 

നിലവില്‍ പമ്പിംഗ് സാധ്യമല്ലാത്ത ആദിച്ചനല്ലൂര്‍, നെടുമ്പന, കൊട്ടിയം, മയ്യനാട്, കല്ലുവാതുക്കല്‍, ചാത്തന്നൂര്‍, പാരിപ്പള്ളി പ്രദേശങ്ങളില്‍ ചാത്തന്നൂര്‍ ജെ.എസ്.എം ആശുപത്രിക്ക് സമീപമുള്ള ജല സംഭരണിയില്‍ നിന്നും ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.  

ശാസ്താംകോട്ട കായലില്‍ നിന്നുള്ള വെള്ളം എട്ടു പഞ്ചായത്തുകളിലും കൊല്ലം കോര്‍പ്പറേഷനിലും മുടക്കമില്ലാതെ വിതരണം ചെയ്തുവരുന്നു. പമ്പിംഗ് നിര്‍ത്തിവച്ച പ്രദേശങ്ങളിലെല്ലാം കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍  നടപടി സ്വീകരിച്ചിട്ടുമുണ്‍ണ്ട്. 

ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനുള്ള പരിശോധന നടത്തുന്നതിന് 8547638118 നമ്പരില്‍ ബന്ധപ്പെടാം. 

ദുരിതാശ്വാസ ക്യാമ്പുകളില്‍ ജല വിതരണം കാര്യക്ഷമമാക്കുന്നതിനായി ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ സബ്കമ്മിറ്റി രൂപീകരിച്ചു. 8547001229, 9495434612, 9496410881, 9447504921 എന്നീ നമ്പരുകളില്‍ വിവരങ്ങള്‍ ലഭ്യമാണ്. 

കൊല്ലം ജല അതോറിറ്റി സമുച്ചയത്തില്‍ 24 മണിക്കൂറും പ്രവത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌കിലേക്കും(0474-2742993) വിളിക്കാമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡി. ജെയിംസ് അറിയിച്ചു. 

(പി.ആര്‍.കെ. നമ്പര്‍ 1913/18)

date