Post Category
ഇന്ന് പ്രവൃത്തിദിനം
മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇന്ന് (ഓഗസ്റ്റ് 19) സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രവൃത്തി ദിനമായി നിശ്ചയിച്ച് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ഉത്തരവായി. എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും 24 മണിക്കൂര്‍ സേവന സന്നദ്ധരായിരിക്കണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശിച്ച് ആവശ്യമായ സഹായം നല്‍കുകയും വേണം. അവധി അനുവദിക്കുന്നതല്ല.
സര്‍ക്കാര്‍ വാഹനങ്ങളെല്ലാം ഡ്രൈവര്‍ സഹിതം ഡ്യൂട്ടിയില്‍ ഉണ്ടായിരിക്കണമെന്നും വാഹനങ്ങളുടെ അറ്റകുറ്റപണി തീര്‍ത്ത് പ്രവര്‍ത്തനക്ഷമമാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
(പി.ആര്‍.കെ. നമ്പര്‍ 1916/18)
date
- Log in to post comments