Skip to main content

കൊല്ലം വെസ്റ്റ് പോലീസിന്റെ സഹായവും തിരുവല്ലയിലേക്ക് 

പ്രളയബാധിത പ്രദേശമായ കോട്ടയം ജില്ലയിലെ തിരുവല്ലയിലേക്ക് കൊല്ലം വെസ്റ്റ് പൊലിസിന്റെ സഹായവും എത്തിക്കുന്നു. അമ്പതിലധികം ചാക്ക് അരി, പയര്‍, ഉള്ളി, തേയില, റവ തുടങ്ങിയവയ്‌ക്കൊപ്പം ഏത്തക്കുലകളും, പച്ചക്കായും ശേഖരത്തിലുണ്ട്. ബ്രഡ്, ബിസ്‌ക്കറ്റ് എന്നിവയും. 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വസ്ത്രങ്ങള്‍, ബെഡ്ഷീറ്റുകള്‍, കുടിവെള്ളം എന്നിവയും സോപ്പ്, ടൂത്ത്‌പേസ്റ്റ്-ബ്രഷ്, ബക്കറ്റുകള്‍, മഗ്ഗുകള്‍ തുടങ്ങിയവയും അടങ്ങുന്ന ശേഖരം ലോറി മാര്‍ഗമാണ് അയച്ചത്. 

വെസ്റ്റ് പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. ബിജു, സബ്ഇന്‍സ്‌പെക്ടര്‍ പി. പ്രദീപ്, വെസ്റ്റ് പൊലിസ് സേന,  ജനമൈത്രി പോലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സഹായ വസ്തുക്കള്‍ സമാഹരിച്ചത്. 

(പി.ആര്‍.കെ. നമ്പര്‍ 1917/18)

 

date