Skip to main content

തെന്‍മല-ചെങ്കോട്ട പാതയില്‍ ഗതാഗത നിയന്ത്രണത്തില്‍ ഇളവ് 

 

  മണ്ണിടിച്ചിലിനെത്തുടര്‍ന്ന് തെന്‍മല-ചെങ്കോട്ട പാതയില്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ഗതാഗത നിരോധനത്തിന് ഇളവ് നല്‍കിയതായി ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ അറിയിച്ചു. ദേശീയപാതാ വിഭാഗം പരിശോധന നടത്തിയതിനെത്തുടര്‍ന്നാണ് ഭാഗിക ഗതാഗതത്തിന് അനുമതി നല്‍കിയത്. 

 

കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസ്സുകള്‍ക്ക് പുനലൂര്‍ മുതല്‍ എം.എസ്.എല്‍. വരെയും എതിര്‍ ദിശയില്‍ എം.എസ്.എല്‍ മുതല്‍ ചെങ്കോട്ട വരെയും സര്‍വീസ് നടത്താം. രാവില ആറിനും വൈകിട്ട് ആറിനും മധ്യേയാണ് യാത്രാനുമതി നല്‍കിയത്. 

 

ഗതാഗത നിയന്ത്രണ നിബന്ധനകള്‍ പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ട ചുമതല പോലിസിന്റെ സിറ്റി, റൂറല്‍ മേധാവികള്‍, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, ദേശീയപാത വിഭാഗം എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ എന്നിവര്‍ക്കാണ്.  

(പി.ആര്‍.കെ. നമ്പര്‍ 1921 /18)

 

date