Skip to main content

മഴക്കെടുതി: പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് (ഓഗസ്റ്റ് 21) മുതല്‍

 

ക്യാമ്പുകളില്‍ നിന്നും ആളുകള്‍ വീടുകളിലേക്ക് തിരിച്ച് പോകുമ്പോള്‍ പകര്‍ച്ചവ്യാധി നിയന്ത്രണ പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ന് (ഓഗസ്റ്റ് 21) വാര്‍ഡ് തലത്തില്‍ ഹെല്‍ത്ത് ആന്റ് ന്യൂട്രീഷ്യന്‍ കമ്മിറ്റികള്‍ ചേരും. ആശ, അങ്കണവാടി, കുടുംബശ്രീ, ആരോഗ്യസേന, ക്ലബ്ബുകള്‍, എന്‍.ജി.ഒ കള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ 25 മുതല്‍ 30 വരെ വീടുകള്‍ക്ക് ഒരു സംഘമെന്ന നിലയില്‍ കുടിവെള്ള സ്രോതസുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യും. പരിസര ശുചിത്വം വീക്ഷിക്കുകയും പനി, വയറിളക്ക നിരീക്ഷണം എന്നിവയും നടത്തും.

23ന് ജില്ലയില്‍ ഉറവിട നശീകരണം നടത്തും. 30ന് ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ബ്ലോക്കുകളിലും പ്രൈമറി ഹെല്‍ത്ത് സെന്റര്‍/കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ തലത്തിലും ദ്രുതകര്‍മ്മസേന പ്രവര്‍ത്തന സജ്ജമായിരിക്കും.

ബ്ലോക്കുതല ദ്രുതകര്‍മ്മ സേന ഏത് അടിയന്തര സാഹചര്യം നേരിടാനും നീരീക്ഷണം കൂടുതല്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും ഇടപെടലുകള്‍ നടത്തും.

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ പനിയും വയറിളക്ക രോഗങ്ങളും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കലക്‌ട്രേറ്റിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 0474-2797609.

(പി.ആര്‍.കെ. നമ്പര്‍ 1937/18)

 

date